ഇടതുകര കനാൽ തുറന്നു; തടസ്സങ്ങൾ നീക്കി കെഎഫ്ആർഐ



കണ്ണാറ. പീച്ചി ഇടതുകര കനാൽ തുറന്നു. ഇതോടെ പ്രദേശത്തെ കർഷകരുടെ ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്ക് മറുപടിയായി. രാവിലെ ഒൻപതിന് ആണ് കനാൽ തുറന്നത്. കേരള വനഗവേഷണ കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇടതുകര കനാലിന്റെ വെറ്റിലപ്പാറ ഭാഗത്ത് മണ്ണിട്ട് നികത്തിയതാണ് കനാൽ തുറക്കാൻ വൈകിയത്. ഇത് പുലർച്ചയോടെ നീക്കം ചെയ്തിരുന്നു. വെള്ളം ലഭിക്കാത്തതിനെ തുടർന്ന് കർഷകർ കടുത്ത പ്രതിസന്ധിയിലായിരുന്നു. അഞ്ചു പഞ്ചായത്തുകളിലായി 

ആയിരക്കണക്കിന് ഏക്കർ പ്രദേശത്തെ കൃഷികളും നശിച്ചു തുടങ്ങി. കുടിവെള്ള ക്ഷാമവും രൂക്ഷമായി. കർഷകരും വിവിധ സംഘടനകളും ശക്തമായി പ്രതിഷേധമുയർത്തിയതോടെ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടെ വിളിച്ചു ചേർത്ത യോഗത്തിലാണ് മാർച്ച് 4 ന് തന്നെ ഇടതുകര കനാൽ തുറക്കാനും അതിന് മുമ്പായി കനാലിലെ തടസ്സങ്ങൾ നീക്കാനും നിർദ്ദേശം നൽകിയത്. ഇതോടെ കെഎഫ്ആർഐ രജിസ്ട്രാർ ഡോ. ടി.വി സജീവ് ഇടപെട്ട് കനാലിലെ മണ്ണു നീക്കി വെള്ളം പോകാൻ സൗകര്യം ഒരുക്കുകയായിരുന്നു. ഇറിഗേഷൻ അസി. എക്‌സി. എഞ്ചിനീയർ ടി.വി അജിത് കുമാർ വേണ്ട നടപടികൾ സ്വീകരിച്ചു.




Post a Comment

0 Comments