ദേശീയപാത വട്ടക്കല്ലിൽ വാഹനാപകടം


മണ്ണുത്തി. ദേശീയപാത വട്ടക്കല്ലിൽ വാഹനാപകടം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന തണ്ണിമത്തൻ കയറ്റി വന്ന ടെമ്പോയും ടോറസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ടോറസ് ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ആർക്കും പരിക്ക് ഉള്ളതായി അറിവില്ല. ദേശീയപാതയിൽ റീടാറിങ് പൂർത്തിയായതോടെ അപകടങ്ങളും വർധിച്ചു വരികയാണ്. ഓരോ ഭാഗത്തേക്കും ഉള്ള മൂന്നുവരി പാതയിൽ ചെറിയ വാഹനങ്ങളും വലിയ വാഹനങ്ങളും ഏത് ട്രാക്കിലൂടെ പോകണം എന്ന അറിവില്ലായ്മയാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. മാത്രമല്ല ഇടതു വശത്തൂടെയുള്ള മറികടക്കലും അപകടം ഏറെ വർധിപ്പിക്കും. വലിയ ചരക്ക് വാഹനങ്ങൾ ദേശീയപാതയുടെ വലതുവശം ചേർന്ന് പോകുന്നത് സ്ഥിരം കാഴ്ചയാണ്. അതുകൊണ്ട് വേഗതയിൽ പോകേണ്ട വാഹനങ്ങൾ ഇടതു വശത്തൂടെ മറികടക്കാൻ നിർബന്ധിതരാകുന്നു. ഇതിനെതിരെ ശക്തമായ നടപടികളും ബോധവൽക്കരണവും ട്രാഫിക് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലേ അപകടങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ സാധിക്കൂ.



Post a Comment

0 Comments