പഞ്ചായത്ത് ബജറ്റ് വികസനത്തിന് ഊന്നൽ നൽകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ബാബു തോമസ്


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൻറെ വികസനത്തിന് ഊന്നൽ നൽകുന്ന  പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല എന്ന്  പ്രതിപക്ഷനേതാവ് ബാബു തോമസ്  പറഞ്ഞു. പഞ്ചായത്ത് ഫണ്ടുകളുടെ പതിവു രീതിയിലുള്ള വിനിയോഗം ഒഴിച്ചുനിർത്തിയാൽ സ്ഥായിയായ വികസനത്തിന്  ആവശ്യമായ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളൊന്നും ബജറ്റിൽ അവതരിപ്പിക്കുകയോ ഫണ്ടുകൾ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും ബാബു തോമസ് കുറ്റപ്പെടുത്തി. കാർഷികമേഖലയ്ക്ക് ഒന്നരക്കോടി രൂപ നീക്കിവെച്ചിട്ടുണ്ട് എങ്കിലും ജലസേചന പദ്ധതികൾ ഒന്നും പദ്ധതിയിൽ പ്രഖ്യാപിച്ചിട്ടില്ല. പാണഞ്ചേരിയിലെ കാർഷികമേഖല കടുത്ത ജലക്ഷാമം നേരിടുകയാണ്. വരൾച്ചയെ തടയുന്നതിന് പ്രാദേശികമായി നടപ്പിലാക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളെക്കുറിച്ച് ഒന്നും ബജറ്റിൽ പറയുന്നില്ല. ഭാവിയിലേക്ക് ഉപകാരപ്പെടുന്ന തരത്തിൽ പദ്ധതികൾ രൂപപ്പെടുത്തണം എന്നും അതിനായി ഫണ്ടുകൾ അനുവദിക്കണമെന്നും ബാബുതോമസ് ആവശ്യപ്പെട്ടു.



Post a Comment

0 Comments