വിലങ്ങന്നൂർ. അണ്ടർ 19 ടെന്നിസ് ബോൾ ക്രിക്കറ്റ് കേരള ടീം അംഗമായ വിലങ്ങന്നൂർ സെ.ആന്റൺ വിദ്യാപീഠം സ്‌കൂൾ വിദ്യാർത്ഥി ജോയൽ ജോർജിനെ സ്‌കൂളിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ബീഹാറിൽ നടന്ന ദേശീയ സ്‌കൂൾ ജൂനിയർ ആൺകുട്ടികളുടെ അണ്ടർ 19 'ടെന്നീസ് ബോൾ ക്രിക്കറ്റ്' ചാമ്പ്യൻഷിപ്പിൽ കേരള ടീമിനു വേണ്ടി ജോയൽ കളിച്ചിരുന്നു. പീച്ചി പള്ളിപ്പാടൻ ജോർജിന്റെയും ബീനയുടെയും മകനായ ജോയൽ വിലങ്ങന്നൂർ സെ.ആന്റൺ വിദ്യാപീഠം സിബിഎസ്ഇ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രിയ, വൈസ് പ്രിൻസിപ്പൽ ജിന്നി ജെയിംസ്, കായികാധ്യാപകൻ അമൽ എന്നിവർ ചേർന്ന് ജോയലിന് ഉപഹാരവും മെറിറ്റ് സർട്ടിഫിക്കറ്റും സമ്മാനിച്ചു.


0 Comments