പട്ടിക്കാട്. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലുള്ള താമരവെള്ളച്ചാൽ പട്ടികജാതി കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ അറിയിച്ചു. 20 ലക്ഷം രൂപ ചെലവിൽ സംസ്ഥാന നിർമിതി കേന്ദ്രത്തിന് ആണ് നിർമ്മാണ ചുമതല. എഴുപതോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഈ കോളനിയിൽ ഇവരുടെ ആവശ്യങ്ങൾക്ക് ഒത്തുചേരുന്നതിന് ഒരു പൊതു ഇടം നിലവിൽ ഇല്ല. ഈ കോളനിയിൽ ഒരു കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കേണ്ട ആവശ്യകത പണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രവീന്ദ്രനും വാർഡ് മെമ്പർ അജിത മോഹൻദാസും റവന്യു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് മന്ത്രി അഡ്വ.കെ.രാജൻ്റെ ഇടപെടലിനെ തുടർന്ന് സിയാലിൻ്റെ സി.എസ്.ആർ.ഫണ്ടിൽ നിന്നാണ് കമൂണിറ്റി ഹാൾ നിർമ്മിക്കുന്നതിന് തുക അനുവദിക്കുകയായിരുന്നു.

.jpeg)
0 Comments