ഗോവ ഷിപ്യാഡ് ലിമിറ്റഡിൽ 253 ഒഴിവകൾ. നേരിട്ടുള്ള നിയമനം. മാർച്ച് 29 മുതൽ ഏപ്രിൽ 28 വരെ. ഓൺലൈനായി അപേക്ഷിക്കാം.
- അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്ലേറ്റർ): ഹിന്ദി ബിരുദം, ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്ലേഷൻ (ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും), 2 വർഷത്തെ പരിചയം
- സ്ട്രക്ചറൽ ഫിറ്റർ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, വെൽഡർ, ത്രിജി വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ എൻസിവിടി/ഐടിഐ. 2 വർഷ പരിചയം (3ജി വെൽഡർ ട്രേഡിൽ 3ജി വെൽഡിങ് സർട്ടിഫിക്കേഷൻ വേണം)
- ഇലക്ട്രിക്കൽ മെക്കാനിക്, പ്ലംബർ: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. 2 വർഷ പരിചയം.
- മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ: പത്താം ക്ലാസ്, ഹെവി വെഹിക്കിൾ െ്രെഡവിങ് ലൈസൻസ്, 2 വർഷ പരിചയം.
- പ്രിന്റർ കം റെക്കോർഡ് കീപ്പർ: പത്താം ക്ലാസ്, 6 മാസ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ്, 1 വർഷ പരിചയം.
- കുക്ക്: പത്താം ക്ലാസ്, 2 വർഷ പരിചയം
- ഓഫിസ് അസിസ്റ്റന്റ് സ്‌റ്റോർ അസിസ്റ്റന്റ്, യാർഡ് അസിസ്റ്റന്റ്: ബിരുദം, 1 വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് (ബിസിഎ, ബിഎസ്സി കംപ്യൂട്ടർ യോഗ്യതക്കാർക്ക് ബാധകമല്ല). 1 വർഷ പരിചയം.
- ഓഫീസ് അസിസ്റ്റന്റ് (ഫിനാൻസ്/ഇന്റേണൽ ഓഡിറ്റ്): കൊമേഴ്‌സ് ബിരുദം, 1 വർഷ കപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് 1 വർഷ പരിചയം.
- ജൂനിയർ ഇൻസ്ട്രക്ടർ (അപ്രന്റിസ്) മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.
- മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ: മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ, 3 വർഷ പരിചയം.
- ടെക്‌നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഷിപ് ബിൽഡിങ്): ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.
- സിവിൽ അസിസ്റ്റന്റ്: സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.
- ട്രെയിനി (വെൽഡർ, ജനറൽ ഫിറ്റർ): വെൽഡർ/ഫിറ്റർ/ജനറൽ ഫിറ്റർ ട്രേഡിൽ ഐടിഐ, എൻസിവിടി/ഐടിഐ
- അൺ സ്‌കിൽഡ്: പത്താം ക്ലാസ് 1 വർഷ പരിചയം.
പായപരിധി 33. അർഹർക്ക് ഇളവ്. ഫീസ് 200 രൂപ ഡിഡി ആയി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. www.goashipyard.in


0 Comments