ചെമ്പൂത്ര ക്ഷേത്രത്തിൽ മെഗാ മ്യൂസിക്കൽ നൈറ്റ് നാളെ


പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് നാളെ (ഏപ്രിൽ 10 ഞായർ) വൈകീട്ട് 6.30ന് ക്ഷേത്ര മൈതാനിയിൽ ആരംഭിക്കും. പ്രശസ്ത സിനിമ പിന്നണി ഗായകൻ ശ്രീനാഥ് നേതൃത്വം നൽകും. കൂടാതെ ബഡായി ബംഗ്ലാവ് ഫെയിം മനോജ് ഗിന്നസ്, കലാഭവൻ സതീഷ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് സ്‌റ്റേജിന്റെ ക്രമീകരണങ്ങൾ എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


Post a Comment

0 Comments