പട്ടിക്കാട്. കേരള സംസ്ഥാന സാക്ഷരത മിഷന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സാക്ഷരത മിഷൻ നടത്തുന്ന തുല്യത പത്ത്, ഹയർ സെക്കണ്ടറി കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്തിലുള്ള തുല്യത പഠിത്താക്കൾക്ക് പത്തിന് 500 രൂപയും, ഹയർസെക്കണ്ടറിക്ക് 1150 രൂപയുമാണ് ഫീസ് (പുസ്തകമടക്കം). ഇത് എസ്‌സ്, എസ്ടിക്ക് 300 രൂപ, 500 രൂപ എന്നിങ്ങനെയാണ് ഫീസ്. പത്തിന് കുറഞ്ഞ പ്രായപരിധി 18 ഉം ഹയർസെക്കണ്ടറിക്ക് 22 ഉംആണ്. തുടർന്ന് പ്രായപരിധി ഇല്ല. കൂടാതെ സാക്ഷരത, തുല്യത 4, തുല്യത 7 എന്നി രജിസ്റ്ററേഷനും നടത്തുന്നുണ്ടെന്ന് സാക്ഷരതാ പ്രേരക് മിനി രാജൻ അറിയിച്ചു. താല്പര്യമുള്ളവർ 9745818011 എന്ന നമ്പറിൽ വിളിക്കുക.


0 Comments