നൂറുശതമാനം നികുതിയും അടച്ച് പഞ്ചായത്തിലെ വിവിധ വാർഡുകൾ


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 100 ശതമാനം കെട്ടിട നികുതിയും അടച്ചതായി മെമ്പർമാർ അറിയിച്ചു. റവന്യൂ റിക്കവറി നടപടികൾ ഒന്നും ഇല്ലാതെയാണ് മുഴുവൻ കെട്ടിടങ്ങളുടെയും നികുതി അടച്ചിട്ടുള്ളത്. ഒന്നാം വാർഡ് പാണഞ്ചേരിയും പതിനാറാം വാർഡ് കണ്ണാറയും ഇത് രണ്ടാം തവണയാണ് നൂറ് ശതമാനം നികുതി പൂർത്തിയാക്കുന്നതെന്ന് വാർഡ് മെമ്പർമാരായ ജയകുമാർ ആദംകാവിൽ, രേഷ്മ സജീഷ് എന്നിവർ അറിയിച്ചു. വാർഡ് പതിനാല് താമരവെള്ളച്ചാൽ 100 ശതമാനം കെട്ടിട നികുതി പൂർത്തിയാക്കിയതായി മെമ്പർ അജിത മോഹൻദാസ് അറിയിച്ചു. പഞ്ചായത്ത് സ്റ്റാഫും വാർഡ് കോഡിനേറ്റർമാരുമായ  രാഗി സനിത് എഎസ്, സതീഷ് എഎസ് എന്നിവർ ഇതിൽ മുഖ്യപങ്ക് വഹിച്ചു. വാർഡിലെ ജനങ്ങൾ പൂർണ്ണമായും സഹകരിച്ചതെന്നും,  ആശവർക്കർമാരുടെ സേവനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നതായും മെമ്പർമാർ പറഞ്ഞു.


Post a Comment

0 Comments