കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ് നിയമ പ്രകാരം കെട്ടിടങ്ങളുടെ സെസ്സ് നിർണ്ണയിക്കുന്നതിന് സമയം മെയ് 31 വരെ നീട്ടി. അന്തിമ ഉത്തരവ് അല്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ള ഫയലുകളിൽ ഗാർഹിക കെട്ടിടങ്ങൾക്ക് പലിശ പൂർണ്ണമായും ഒഴിവാക്കിയും, വാണിജ്യ കെട്ടിടങ്ങൾക്ക് പലിശയുടെ അൻപത് ശതമാനം ഇളവ് അനുവദിച്ചും സെസ്സ് തുക പൂർണ്ണമായും അടക്കുന്നതിനുള്ള അവകാശം ലഭിക്കും. ഇതുപ്രകാരമുള്ള അഫിഡവിറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ ഫോറം 1 സമർപ്പിക്കുകയും അതിനോടൊപ്പം താലൂക്കിൽ നിന്നും ഒറ്റത്തവണ നികുതി അടക്കുവാൻ നൽകിയ നോട്ടീസ്, ഒക്യൂപൻസി സർട്ടിഫിക്കറ്റ്, ആദ്യമായി കെട്ടിട നികുതി അടച്ച രസീത്, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ബിൽഡിംഗ് എയ്ജ് സർട്ടിഫിക്കറ്റ് എന്നിവ അദാലത്തിൽ സമർപ്പിച്ചാൽ സെസ്സ് കണക്കാക്കി പിഴ പലിശ ഒഴിവാക്കും. വിശദ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04872360469

.jpeg)
0 Comments