തിരുവനന്തപുരം. സംസ്ഥാനത്ത് ദുരന്തനിവാരണ നിയമപ്രകാരം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും ഇനിയില്ല. രണ്ട് വർഷമായി നിലനിന്നിരുന്ന നിയന്ത്രണമാണ് സർക്കാർ പിൻവലിച്ചത്. എന്നാൽ മാസ്‌കും ശുചിത്വവും തുടരണമെന്ന് ഉത്തരവിൽ പറയുന്നു. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി നടപടി ഉണ്ടാവില്ല.


0 Comments