പീച്ചി സർക്കാർ സ്‌കൂളിലെ അവധികാല ക്ലാസുകൾ മെയ് 4 നു തുടങ്ങും


പീച്ചി. പീച്ചി സർക്കാർ സ്‌കൂളിലെ അവധികാല ക്ലാസുകൾ മെയ് 4 നു തുടങ്ങും. പിടിഎ, എസ്എംസി, എസ്എംഡിസി, എംപിടിഎ, ഒഎസ് എ എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. മൾട്ടിപർപ്പസ് സിന്തറ്റിക് കോർട്ടിൽ ജില്ലാതല വോളിബോൾ മത്സരവും സംഘടിപ്പിക്കുമെന്നും പഠന പഠനേതര കായിക വിഭാഗങ്ങളിലാണു പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതെന്നും യോഗം അറിയിച്ചു. യോഗത്തിൽ പിടിഎ വിൻസന്റ് പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു. ഒഎസ്എ വൈസ് പ്രസിഡന്റുകൂടിയായ പഞ്ചായത്ത് അംഗം ബാബുതോമസ്, പ്രിൻസിപ്പൽ ഗിരീശൻ, പ്രധാനാധ്യാപിക കെ.എം. ഡെയ്‌സി, എസ്എംസി ചെയർമാൻ സജി താന്നിക്കൽ, വികസന സമിതി ചെയർമാൻ ഷിബു പോൾ, കൺവീനർ ചാക്കോ എബ്രഹാം, എംപിടിഎ പ്രസിഡന്റ് മുബീന നസീർ, സ്റ്റാഫ് സെക്രട്ടറി വി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments