കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി മുതൽ അതിരപ്പിള്ളി വരെ വാഹന പ്രചരണ ജാഥ


പീച്ചി. വന്യമൃഗ ശല്യത്തിൽ നിന്നും മലയോര പ്രദേശത്തെ കർഷകരെയും കൃഷിയേയും സംരക്ഷിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി മുതൽ അതിരപ്പിള്ളി വരെ വാഹന പ്രചരണ ജാഥ നടത്തുന്നു. നാളെ (ഏപ്രിൽ 23 ശനി) രാവിലെ 10ന് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോസ് വള്ളൂർ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ രവി പോലുവളപ്പിന് പതാക കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിക്കും. വിലങ്ങന്നൂർ
 ഫോറസ്റ്റ് സ്‌റ്റേഷനു മുൻപിൽ വെച്ചാണ് പതാക കൈമാറുന്നത്. മുൻ എംഎൽഎ എം.പി വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ഒല്ലൂർ, പുതുക്കാട് നിയോജക മണ്ഡലങ്ങളിൽ കൂടി കടന്ന് ചാലക്കുടി നിയോജക മണ്ഡലത്തിലെ അതിരപ്പിള്ളിയിൽ ജാഥ സമാപിക്കും. സമാപന സമ്മേളനം  സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. മലയോര കർഷകരെ വന്യജീവി ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ നടപടി എടുക്കാത്തതിൽ സർക്കാരിനെ പ്രതിക്ഷേധം അറിയിക്കാനാണ് വാഹനജാഥയെന്ന് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, ജില്ലാ ജനറൽ സെക്രട്ടറി കെ.പി എൽദോസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിതാന്നിക്കൽ എന്നിവർ അറിയിച്ചു.



Post a Comment

0 Comments