പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. നിലാവുറങ്ങാത്ത ഒല്ലൂർ പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിലെ ചുവന്നമണ്ണ് രാജീവ് ഗാന്ധി കോളനി, വാർഡ് 4 മൂലംകോട്, വടുക്കുംപാടം സെന്റർ, കമ്പനിപടി സെന്റർ, ചോരകുന്ന് എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടന പരിപാടികൾ നടന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, വാർഡ് മെമ്പർമാർ, പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments