വാണിയമ്പാറ. നീലിപ്പാറയിൽ സമൂഹ ഇഫ്താർ വിരുന്നു നോമ്പുതുറയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതുമൂലം സമൂഹത്തിൽ ജനങ്ങൾ തമ്മിലുള്ള ഐക്യം കൂട്ടിയുറപ്പിക്കുമെന്നും സംഘാടകരെ പ്രത്യേകം അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു. സിപിഐ ലോക്കൽ സെക്രട്ടറി സനൽ വാണിയമ്പാറ അധ്യക്ഷതവഹിച്ചു. കെ.എ അബൂബക്കർ, പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഏഴാം വാർഡ് മെമ്പർ സുബൈദ അബൂബക്കർ, എട്ടാം വാർഡ് മെമ്പർ ഷീല അലക്‌സ്, ജിനേഷ് പീച്ചി, പിഎസ് അഖിൽ, കനിഷ്‌കൻ വല്ലൂർ, സാബു, മുസ്തഫ, ഷാനവാസ്, കെ.കെ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments