ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു; പ്രതിമാസ വേതനം 70,000 രൂപ.


തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നവജാത ശിശുരോഗ വിഭാഗത്തിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഏപ്രിൽ 22 ന് രാവിലെ 11 മണിക്ക് പ്രൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് നടത്തും. ഏറ്റവും കുറഞ്ഞ യോഗ്യത എംഡി പീഡിയാട്രിക്‌സ്/ ഡി സി എച്ച് ആണ്. പ്രതിമാസ വേതനം 70,000 രൂപ. ഉദ്യോഗാർത്ഥികൾ  യോഗ്യതാസർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്‌ട്രേഷൻ, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487  2200310


Post a Comment

0 Comments