ക്ഷീരവികസനവകുപ്പ് ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു

ക്ഷീരവികസനവകുപ്പ് വാർഷികപദ്ധതിയിൽ ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്നു. ആദ്യ ഘട്ടത്തിലെ ഇൻഷുറൻസ് റിന്യൂവൽ (കർഷകർക്കും സംഘം ജീവനക്കാർക്കും കുടുംബത്തിനും മെഡിക്ലെയിം ആന്റ് പശുക്കൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ) ഏപ്രിൽ 25 വരെ ചെയ്യാൻ സാധിക്കും. പുതിയതായി ചേരുന്നവർക്ക് ഇൻഷുറൻസ് എൻറോൾമെന്റ് രണ്ടാം ഘട്ടമായി നടപ്പിലാക്കുന്നു. ഇൻഷുറൻസ് പ്രീമിയം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത ക്ഷീര സംഘവുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായോ ബന്ധപ്പെടുക. ഫോൺ: 0487 2321660



Post a Comment

0 Comments