പട്ടിക്കാട്. ചാണോത്ത് സ്വദേശിയായ 9 വയസുകാരൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി അടിയന്തര ചികിത്സ സഹായം തേടുന്നു. ചാണോത്ത് വില്യംസ് പാലത്തിന് സമീപം താമസിക്കുന്ന പുതുവീട്ടിൽ ഷാജഹാൻ ഹബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹബാൻ ആണ് അടിയന്തര ശസ്ത്രക്രിയക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുന്നത്. ചുരുങ്ങിയത് 25 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ ശസ്ത്രക്രിയക്കായി ചിലവാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് ഇത്രയും വലിയ തുക താങ്ങാവുന്നതിലും അപ്പുറമാണ്. 6 വയസ്സ് മുതൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ ആയിരുന്നു. പട്ടിക്കാട് ഗവ. എൽപി സ്‌കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷഹബാൻ.
Account Details:
Habeeba P.A., A/c No. 40804688552, IFSC: SBI N0070253, Google Pay No. 9744490362

0 Comments