പട്ടിക്കാട്. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആശ പ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കുമായി പരിശീലന ക്ലാസ് നടത്തി. മഴക്കാല പൂർവ്വ ശുദ്ധീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജോർജ്ജ്കുട്ടി ക്ലാസ് എടുത്തു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി അനിത, സുബൈദ അബൂബക്കർ, ഇ.ടി. ജലജൻ, വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശ്രീജ, വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് നഴ്‌സ് ത്രേസ്യ, പ്രതിപക്ഷ നേതാവ് ബാബു തോമസ്, വാർഡ് മെമ്പർമാർ, ആശാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments