പട്ടിക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു


പട്ടിക്കാട്. ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് (മീനം 18 വെള്ളിയാഴ്ച) ആഘോഷിച്ചു. രാവിലെ നാലിന് പള്ളിയുണർത്തൽ ചടങ്ങോടെ ആഘോഷങ്ങൾക്ക് തുടക്കമായി. നടതുറക്കൽ, നിർമാല്യം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, നവകം പഞ്ചഗവ്യം, പാഞ്ചാരിമേളത്തോടു കൂടിയുള്ള ശീവേലി എന്നിവക്ക് ശേഷം ക്ഷേത്ര പരിസരത്തു നിന്നും പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ മൂന്ന് ഗജവീരന്മാരെ അണിനിരത്തി പൂരം എഴുന്നള്ളിപ്പ് നടന്നു. രാത്രി 12.30ന് വീണ്ടും മേളത്തോടെ പൂരം എഴുന്നള്ളിച്ച് പുലർച്ചയോടെ പൂരം സമാപിക്കും. ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൂര മഹോത്സവത്തിന് ക്ഷേത്രം പ്രസിഡൻറ് ഗോപകുമാർ നമ്പ്യാട്ടിൽ, സെക്രട്ടറി വിനോദ് കാഞ്ഞിയിൽ, ട്രഷറർ ജയചന്ദ്രൻ വിളക്കത്തറ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments