മണലിപ്പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചു


പീച്ചി.
മണലിപ്പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവർത്തികൾ പന്ത്രണ്ടാം വാർഡിൽ ആരംഭിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എം.ജി.എൻ.ആർ.ഇ.ജി.എസ്) പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രവർത്തികൾ നടപ്പിലാക്കുന്നത്. പ്രവർത്തികളുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. മണലിപ്പുഴ കടന്നുപോകുന്ന ആറ് വാർഡുകളാണ് പാണഞ്ചേരി പഞ്ചായത്തിൽ ഉള്ളത്. ഇതിൽ പന്ത്രണ്ടാം വാർഡിലെ നാല് റീച്ചുകളിൽ ഒന്നിന്റെ പണികൾ ആണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. ഇതിനായി മൂന്നുലക്ഷത്തി നാൽപതിനായിരത്തി അമ്പത് രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 1061 തൊഴിൽദിനം കണക്കാക്കിയിട്ടുണ്ട്. ആദ്യദിനം 49 തൊഴിലാളികൾ ആണ് പണികളിൽ ഏർപ്പെട്ടിട്ടുള്ളത്. പാണഞ്ചേരി പഞ്ചായത്തിൽ വിവിധ റീച്ചുകളിലായി 3704.25 ക്യുബിക് മീറ്റർ മൺതിട്ടകളാണ് നിക്കം ചെയ്യാനുള്ളത്. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, ഇറിഗേഷൻ എഎക്‌സ്ഇ അജിത്ത്, എഇ അർജുൻ, തൊഴിലുറപ്പ് എഇ ലിജോ മത്തായി, ഓവർസിയർ നേഹ കെ.വി, സോമി, ബിബിത തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments