പട്ടിക്കാട് മേൽപ്പാതയിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു


പട്ടിക്കാട്. മേൽപ്പാതയിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കടത്തിവിട്ടു. ഇതോടെ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പട്ടിക്കാട് സെന്ററിൽ ഇറങ്ങാതെ കടന്നുപോകാം. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ട് അടിപ്പാതകൾക്ക് മുകളിലും ഭാരപരിശോധന നടത്തിയതിന് ശേഷമാണ് വാഹന ഗതാഗതം ആരംഭിച്ചത്. ഒരു കിലോമീറ്ററോളം നീളമുള്ള മേൽപ്പാത പീച്ചിറോഡ് ജങ്ഷനിലെ ബാറിന് മുന്നിൽ നിന്നും ആരംഭിച്ച് പഴയ ന്യൂകോളേജ് പരിസരത്താണ് അവസാനിക്കുക. മേൽപ്പാതയിലൂടെ ഗതാഗതം ആരംഭിച്ചതോടെ പീച്ചിറോഡ് ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകും.



Post a Comment

0 Comments