പട്ടിക്കാട്. പി.പി ജോർജ്ജ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും പി.ആർ കൃഷ്ണൻ മാസ്റ്റർ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി യൂത്ത് കോൺഗ്രസ് ഒല്ലൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച സിക്‌സസ് ഫുട്‌ബോൾ ടൂർണമെന്റിൽ പാണഞ്ചേരി മണ്ഡലം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പൂത്തൂരിനെ പരാജയപ്പെടുത്തിയാണ് പാണഞ്ചേരി വിജയം കൈവരിച്ചത്. പോലൂക്കര ക്യാമ്പ്‌നൗ ഫുട്‌ബോൾ ടർഫിൽ നടന്ന മത്സരം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മുൻ ഡിസിസി പ്രസിഡന്റ് എംപി വിൻസന്റ്, റ്റി.ജെ സനീഷ് കുമാർ ജോസഫ് എംഎൽഎ എന്നിവർ മുഖ്യാതിഥികളായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷ് സമ്മാനദാനം നിർവ്വഹിച്ചു. 8-0 ന് കൂർക്കഞ്ചേരിയെ പരാജയപ്പെടുത്തി ആയിരുന്നു പാണഞ്ചേരിയുടെ തുടക്കം. ബിനോയ് (ക്യാപ്റ്റൻ), ജിജോ, ജെസ്റ്റിൻ, ജിതിൻ, എൽദോസ് (ഗോൾ കീപ്പർ), മെൽവിൻ, ജോയൽ, അമൽ, ബിജോയ് എന്നിവരാണ് ടീം അംഗങ്ങൾ. കൂടാതെ ബെസ്റ്റ് പ്ലയെർ: ബിനോയ് ബാബു, ബെസ്റ്റ് ഗോൾ കീപ്പർ: എൽദോസ്, ടോപ് സ്‌കോറർ: 7 ഗോൾ വീതം നേടി ജിജോ, മെൽവിൻ എന്നിവർ വ്യക്തിഗത സമ്മാനങ്ങളും കരസ്ഥമാക്കി.


0 Comments