വാണിയമ്പാറയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു


പട്ടിക്കാട്. വാണിയമ്പാറ സെന്ററിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. മാർച്ച് 23ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം നടന്നത്. നെല്ലിയാംപതി ചന്ദ്രാമല എസ്‌റ്റേറ്റിൽ കൊട്ടയംകാട് സുബ്രഹ്മണ്യൻ മകൻ മഹേഷ് (30) ആണ് മരിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ മഹേഷിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ദേശീയപാതിയിൽ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ആണ് അപകടം നടന്നത്. 

Post a Comment

0 Comments