കുതിരാൻ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചു


കുതിരാൻ. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കപാതയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് പരിഹരിച്ചു. നെന്മാറ വേല കഴിഞ്ഞ് വരുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ രാവിലെ മുതൽ കടന്നുവന്നതോടെ തുരങ്കത്തിനകത്തും പടിഞ്ഞാറ് ഭാഗത്തെ റോഡിലും കുരുക്ക് രൂക്ഷമായി. തൃശൂർ ഭാഗത്തേക്കുള്ള ബസുകളും, ആനകളെ കയറ്റവന്ന ലോറികളും തുരങ്കത്തിൽ അകപ്പെട്ടു. ഇതോടെ പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതക്കുരുക്ക് പരിഹരിക്കുകയായിരുന്നു. 9 മീറ്റർ ഉയരത്തിൽ പണിയുന്ന പ്രധാന പാതയിലൂടെയും വാഹനങ്ങൾ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രണവിധേയമാക്കിയത്. 11.40 ഓടെ ഗതാഗതം പഴയനിലയിൽ ആയിട്ടുണ്ട്.


Post a Comment

0 Comments