പാണഞ്ചേരി പഞ്ചായത്തിലെ കുടിവെള്ള വിതരണ ടെണ്ടറിൽ ക്രമക്കേട് എന്നാരോപിച്ച് മന്ത്രിക്ക് പരാതി നൽകി

പഞ്ചായത്ത് സെക്രട്ടറിക്ക് ഷൈജു കുര്യൻ പരാതി നൽകുന്നു

പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിലെ  ടെണ്ടർ നടപടികളിൽ  ക്രമക്കേട് നടത്തി എന്ന് ആരോപിച്ച്  വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന് പരാതി നൽകി. പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് ഇ-ടെണ്ടർ ഒഴിവാക്കി ടെണ്ടർ നടത്തിയതും രണ്ടുപേർ ഒരേ തുക ക്വോട്ട് ചെയ്ത സാഹചര്യത്തിൽ നെഗോഷിയേഷൻ നടത്തി ടെണ്ടർ ഉറപ്പിക്കുന്നതിനു പകരം രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി ഒരാളെ പരിഗണിച്ചതും  അഴിമതി ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷൈജു കുരിയൻ പരാതി നൽകിയിരിക്കുന്നത്.



Post a Comment

1 Comments

  1. അതൊക്കെ ശരി തന്നെ കുത്തി നിൽക്കുന്ന പാരയിലേക്ക് ചാടും മുമ്പേ പ്രതിപക്ഷേ നേതാവിനോടു കൂടി ആലോചിക്കാമായിരുന്നു.....

    ReplyDelete