പെസഹാ ആചരണം: പട്ടിക്കാട് ഫൊറോന ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി


പട്ടിക്കാട്. പെസഹാ ആചരണത്തിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രുഷകളും പെസഹ കുർബാനയും നടന്നു. അന്ത്യ അത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ കാൽകഴുകി ചുംബിച്ച് വിനയത്തിന്റെ മാതൃക സൃഷ്ടിച്ചതിന്റെ അനുസ്മരണമാണ് കാൽകഴുകൽശുശ്രുഷ. പട്ടിക്കാട് സെന്റ് സേവിയേഴ്‌സ് ഫൊറോന പള്ളിയിലെ പെസഹാ ആചരണത്തിനും കാൽകഴുകൽ ശുശ്രുഷക്കും വികാരി ഫാ.ജിജോ വള്ളുപ്പാറ നേതൃത്വം നൽകി.


Post a Comment

0 Comments