പട്ടിക്കാട്. പെസഹാ ആചരണത്തിന്റെ ഭാഗമായി പട്ടിക്കാട് മാർ തോമാ ശ്ലീഹ ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി. ഇടവക വികാരി ഫാ. കെ.ആർ ഈനാശു, അസി. വികാരി അബി ഡാനിയേൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ ഓർമ്മയ്ക്കായാണ് ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷകൾ നടത്തുന്നത്.


0 Comments