ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ ആദരിക്കൽ ദിനാചരണം നടത്തി


ചെമ്പൂത്ര. ശ്രീഭദ്ര വിദ്യാമന്ദിർ സ്‌കൂളിലെ പ്രതിഭാധനരായ കുട്ടികളെ ആദരിക്കുന്നതിനായി 'ഓണറിംഗ് ഡേ സെലിബ്രേഷൻ' നടത്തി. കഴിഞ്ഞ അധ്യയന വർഷം സ്‌കൂളിൽ വിദ്യാത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലും ആക്ടിവിറ്റികളിലും വിജയിച്ചവർക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
സ്‌കൂൾ ചെയർമാൻ കെ.കെ രാജേഷ്  ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ കെ.ടി, ട്രഷറർ ചന്ദ്രൻ വി.കെ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ കൺവീനർ പ്രവീൺ പ്രകാശ്, ജോയിന്റ് കൺവീനർ അഭിലാഷ് ടി.വി, പ്രിൻസിപ്പാൾ വിപിന ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. ശ്രീഭദ്ര വിദ്യാമന്ദിറിലെ കുട്ടികൾ  രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments