പട്ടിക്കാട്. പ്രീ പ്രൈമറി വിദ്യാലയങ്ങൾ സ്മാർട്ട് ക്ലാസുകൾ ആക്കുന്ന പദ്ധതിയുടെ ഭാഗമായി പട്ടിക്കാട് ഗവ. എൽപി സ്‌കൂളിലെ അധ്യാപകരും പിടിഎ അംഗങ്ങളും മറ്റത്തൂരിലെയും കോടാലിയിലെയും ഗവ. എൽ പി സ്‌കൂളുകളിൽ സന്ദർശനം നടത്തി. സ്‌കൂളുകൾ സ്മാർട്ട് ആക്കുന്നതിനായി സർവ്വശിക്ഷാ അഭിയാൻ പത്ത് ലക്ഷം രൂപയും പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും ലഭ്യമാക്കും. തൃശൂർ ജില്ലയിൽ ഈ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച മികച്ച രണ്ട് ഗവ. എൽപി സ്‌കൂളുകളാണ് മറ്റത്തൂർ ഗവ. എൽപി സ്‌കൂളും കോടാലി ഗവ. എൽപി സ്‌കൂളും . പദ്ധതി പ്രകാരം ഈ സ്‌കൂളുകളിൽ നടത്തിയ നിർമ്മാണങ്ങളും അനുബന്ധ സംവിധാനങ്ങളും സൗകര്യങ്ങളും നേരിൽ കണ്ടു മനസ്സിലാക്കാനാണ് അധ്യാപകരും പിടിഎ അംഗങ്ങളും അടങ്ങിയ സംഘം സ്‌കൂളുകളിൽ സന്ദർശനം നടത്തിയത്. ഹെഡ്മിസ്ട്രസ് പി.സി നിർമ്മലാ ദേവി, പിടിഎ പ്രസിഡണ്ട് പി.ജെ അജി, എം പി ടി എ പ്രസിഡണ്ട് അജിത സുധീഷ് ,സീനിയർ അധ്യാപിക നിഷ, സിനി ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് ജോഫി, എസ്എംസി അംഗങ്ങൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു.


0 Comments