എല്ലാ ഗ്രാമപഞ്ചായത്തിലും ഐഎൽജിഎംഎസ് സംസ്ഥാനതല പ്രഖ്യാപനം നാളെ


സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഐഎൽജിഎംഎസ് സേവനം ഏർപ്പെടുത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നാളെ നിർവഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസ് നടപടികൾ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.  
2020 സപ്തംബറിൽ 153 പഞ്ചായത്തുകളിലും 2021 സപ്തംബറിൽ 156 പഞ്ചായത്തുകളിലും ഐഎൽജിഎംഎസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.



Post a Comment

0 Comments