സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറികളിൽ അറ്റന്റർമാരെ നിയമിക്കുന്നു; യോഗ്യത: എസ്എസ്എൽസി, പ്രവർത്തി പരിചയം


തൃശൂർ ജില്ല ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള സർക്കാർ ഡിസ്‌പെൻസറികളിലെ ഒഴിവുള്ള അറ്റന്റർ തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അറ്റന്റർമാരെ നിയമിക്കുന്നു. പ്രായപരിധി 21നും 45നും ഇടയിൽ. യോഗ്യത എസ്എസ്എൽസി പാസായിരിക്കണം. മൂന്ന് വർഷമെങ്കിലും അംഗീകൃത ഹോമിയോ ഫാർമസിയിൽ ജോലി ചെയ്തുള്ള പരിചയം, സേവനത്തിന് ഒരു രജിസ്‌റ്റേഡ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  ഏപ്രിൽ 29 വെള്ളിയാഴ്ച രാവിലെ 10.30ന് അയ്യന്തോൾ സിവിൽ സ്‌റ്റേഷനിലെ റൂം നമ്പർ  34 ൽ (ഗ്രൗണ്ട് ഫ്‌ളോർ) സ്ഥിതി ചെയ്യുന്ന  ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം ഏപ്രിൽ 27നുള്ളിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) അപേക്ഷ സമർപ്പിക്കണം.



Post a Comment

0 Comments