പട്ടിക്കാട്. പീച്ചി ജലനിധിയുടെ മയിലാട്ടുംപാറ പ്ലാന്റിന്റെ വൈദ്യുതി കണക്ഷൻ വീണ്ടും വിച്ഛേദിച്ചു. മുൻ കുടിശ്ശികയും കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ലും അടയ്ക്കാത്തതിനെ തുടർന്നാണ് പട്ടിക്കാട് കെഎസ്ഇബി സെക്ഷൻ ഓഫീസ് ഉദ്യോഗസ്ഥരെത്തി ഇന്ന് രാവിലെ പ്ലാന്റിന്റെ ഫ്യൂസ് ഊരിയത്. മന്ത്രിമാർ ഇടപെട്ട് വൈദ്യുതി കുടിശ്ശിക ഇനത്തിൽ ജലനിധി അടയ്ക്കാനുള്ള ഒമ്പത് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ 25 തവണകളായി അടയ്ക്കാൻ അനുവാദം ലഭിച്ചിരുന്നു. ഇതിൽ ഒരു ഗഡുവും കഴിഞ്ഞ മാസത്തെ ബില്ലും അടക്കം 97000 രൂപയാണ് നിലവിലെ കുടിശ്ശിക. ഇത് ഈ മാസം 27ന് മുൻപ് അടക്കണം എന്നതായിരുന്നു നിർദ്ദേശം. ഇതിൽ 14000 രൂപ മാത്രമാണ് ഗുണഭോക്താക്കളിൽ നിന്നും പിരിഞ്ഞ് കിട്ടിയിട്ടുള്ളത് എന്നാണ് ജലനിധി അധികൃതർ പറയുന്നത്.

.jpeg)
0 Comments