പട്ടിക്കാട്. ഒരു ലക്ഷം കർഷക സമിതി പാണഞ്ചേരി കൃഷിഭവൻ യൂണിറ്റ് യോഗം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കേരളാ സർക്കാർ കൃഷി വകുപ്പ് മുഖേന 1994ൽ നടപ്പിലാക്കിയ കാർഷിക മേഖലയിൽ ഒരു ലക്ഷം കർഷകർക്കായുള്ള തൊഴിൽ ദാന പദ്ധതി അംഗങ്ങളായ കർഷകർക്ക് കൂടുതൽ മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ പുതിയ പ്രോജക്ടായ ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയിൽ ഒരു ലക്ഷം കർഷക സമിതി അംഗങ്ങളേയും ഉൾപ്പെടുത്തുമെന്ന് പാണഞ്ചേരി കൃഷി ആഫീസർ ടിആർ അഭിമന്യു പറഞ്ഞു. ഒരു ലക്ഷം കർഷകർക്കായുള്ള പ്രത്യേക തൊഴിൽ ദാന പദ്ധതി അംഗങ്ങളുടെ പെൻഷൻ വിഷു, ഈസ്റ്ററിന് മുമ്പ് വിതരണം ചെയ്യണമെന്ന് അദ്ദേഹം സർക്കാരിനോട് സംസ്ഥാന പ്രസിഡന്റ് കെ.പി ബൈജു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിൽസൻ സി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് സൗമ്യ ഗോപകുമാർ, സാലി കുരുവേലി എന്നിവർ സംസാരിച്ചു.
.jpeg)

0 Comments