കാൽകഴുകൽ ശുശ്രൂഷയ്ക്ക് ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ് കാർമ്മികത്വം വഹിക്കും


ചുവന്നമണ്ണ്. പെസഹാ ദിനത്തിൽ ചുവന്നമണ്ണ് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിലെ കാൽകഴുകൽ ശുശ്രൂഷയ്ക്ക് മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. ഏപ്രിൽ 14 വ്യാഴാഴ്ച്ച ഉച്ചക്ക് 3 മണിക്ക് കാൽകഴുകൽ ശുശ്രൂഷയും തുടർന്ന് ബിഷപ്പിന്റെ കാർമ്മികത്വത്തിൽ പെസഹാ കുർബ്ബാനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. കുര്യാക്കോസ് കറുത്തെടത്ത്, ട്രസ്റ്റി സണ്ണി മണിമലകുന്നേൽ, സെക്രട്ടറി കെ.ബി ലിബിൻ എന്നിവർ അറിയിച്ചു.



Post a Comment

0 Comments