പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മാല മോഷ്ടാക്കൾ വിലസുന്നതായി പോലീസ് മുന്നറിയിപ്പ്. മോഷ്ടാക്കളുടെ സജീവസാന്നിധ്യം പ്രദേശത്ത് ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നമ്പർപ്ലേറ്റ് ഇല്ലാത്ത പൾസർ 220 കറുത്ത നിറത്തിലുള്ള ബൈക്കിൽ രണ്ടുപേർ കറങ്ങി നടക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളതെന്ന് പീച്ചി സിഐ എസ് ഷുക്കൂർ അറിയിച്ചു. കഴിഞ്ഞദിവസം എടപ്പലം ബസ് സ്റ്റോപ്പിൽ വച്ച് ചാലാംപാടം സ്വദേശിനിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ച് എടുക്കാൻ സംഘം ശ്രമിച്ചിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ആണ് മാല നഷ്ടപ്പെടാതിരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സാമ്പത്തിക നഷ്ടം മാത്രമല്ല ജീവനുപോലും ഭീഷണി ആണെന്ന് പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ ജാഗ്രത പാലിക്കണമെന്നും നമ്പർപ്ലേറ്റ് ഇല്ലാത്ത പൾസർ ബൈക്ക് ശ്രദ്ധയിൽപ്പെട്ടാൽ പീച്ചി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും പീച്ചി സിഐ നിർദ്ദേശിച്ചു.
പീച്ചി പോലീസ്റ്റേഷൻ: 0487 228 4040
0 Comments