ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യയുമായി ബന്ധമില്ല: വാർത്തകൾ അടിസ്ഥാനരഹിതം സിഐടിയു


പീച്ചി. പീച്ചിയിലെ ചുമട്ടുതൊഴിലാളി സജിയുടെ ആത്മഹത്യയുമായി സിഐടിയുവിന് ബന്ധമുണ്ടെന്നുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ് സിഐടിയു പീച്ചി മേഖലാ കമ്മിറ്റി സെക്രട്ടറി കെ.ജി ബൈജു, പ്രസിഡണ്ട് ഇ.വി കുര്യാക്കോസ് എന്നിവർ പ്രസ്താവനയിൽ വിശദീകരിച്ചു. പീച്ചിയിൽ എതെങ്കിലും തരത്തിലുള്ള തൊഴിൽ തർക്കമോ തൊഴിൽ നിഷേധമോ ഉണ്ടായിരുന്നില്ലെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സിഐടിയു സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ് മുമ്പ് യൂണിയൻ വിട്ട് സ്വതന്ത്ര യൂണിയൻ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ യൂണിയൻ നേതൃത്വം ഇടപട്ട് പരിഹരിക്കുകയും ഏകകണ്ഠമായി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് തടയണമെന്നും അവർക്കെതിരെയും പാർട്ടിയുടെ കൊടിമരവും സ്തൂപവും നശിപ്പിച്ചവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Post a Comment

1 Comments

  1. ഒരിച്ചിരി ഉള്ളുപ്പ്,,🤦

    ReplyDelete