ഒല്ലൂർ കൃഷി സമൃദ്ധി: കാർഷിക സംരഭകത്വ മേളയുടെ ഉദ്ഘാടനം നാളെ റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിക്കും


മണ്ണുത്തി. ഒല്ലൂർ കൃഷി സമൃദ്ധിയുടെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 13, 14 തീയതികളിൽ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ കാർഷിക സംരഭകത്വ മേള സംഘടിപ്പിക്കുന്നു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്.  ഏപ്രിൽ 13 ന് രാവിലെ 10ന് മേളയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിക്കും. കാർഷിക മേഖലയിലെ സംരംഭകത്വ സാധ്യതകൾ, കാർഷിക സംരംഭം എങ്ങനെ വിജയകരമാക്കാം തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ, സംരംഭകരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ, കാർഷിക മത്സരങ്ങൾ, പാചക മത്സരം, വിദ്യാർത്ഥികളുടെ കാർഷിക ചിത്രരചന മത്സരം തുടങ്ങിയവ ഉണ്ടാകും. 14ന് രാവിലെ 11 ന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിക്കും. തൃശൂർ മേയർ എം കെ വർഗീസ്,  ടി എൻ പ്രതാപൻ എം പി, പി ബാലചന്ദ്രൻ എം എൽ എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.


Post a Comment

0 Comments