വടക്കുന്നാഥന് മുന്നിൽ ഒരു 'ലൈവ്' ശിവശിൽപം


തൃശൂർ. വടക്കുംനാഥന്റെ തിരുമുറ്റത്ത് അരങ്ങേറുന്ന എന്റെ കേരളം പ്രദർശന മേളയിൽ ലൈവായി വടക്കുംനാഥന്റെ ശിൽപ്പമൊരുക്കി താരമാവുകയാണ് ചെറുവത്തേരി സ്വദേശിയായ സലീഷ് ശങ്കരൻ ആചാരി. മേളയിലെ സ്റ്റാളിലാണ് വടക്കുംനാഥൻ കാളപ്പുറത്തിരിക്കുന്ന വലിയ ശില്പം നാൽപത്തഞ്ചുകാരനായ സലീഷ് ശങ്കരൻ ലൈവായി നിർമ്മിക്കുന്നത്. രണ്ടര വർഷമായി സലീഷ് ശിവശിൽപത്തിന്റെ പണിപ്പുരയിലാണ്. ശിൽപനിർമ്മിതിയുടെ യഥാർത്ഥകാഴ്ചകൾ കാഴ്ചക്കാരിൽ എത്തിക്കുകയാണ് സലീഷിന്റെ ഈ ഉദ്യമത്തിനു പിന്നിലുള്ള ലക്ഷ്യം. മദിരാശി മരത്തിലാണ് ശിൽപം ഒരുക്കുന്നത്. വലിയ പീഠത്തിൽ കാളപ്പുറത്തിരിക്കുന്ന ശിവന്റെ രൂപം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.



Post a Comment

0 Comments