ഫിഷറീസ് വകുപ്പ് തൃശ്ശൂർ ജില്ലയിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന (പിഎംഎംഎസ്‌വൈ) പദ്ധതി പ്രകാരം താഴെ പറയുന്ന മത്സ്യ കൃഷി പദ്ധതികൾക്ക് എസ്.സി ഗുണഭോക്തക്കളിൽ അപേക്ഷ ക്ഷണിക്കുന്നു.
1. പിന്നാമ്പുറ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് കോസ്റ്റ് 3 ലക്ഷം രൂപ )
2 . ബയോഫ്‌ളോക്ക് യൂണിറ്റ് (വനാമി ചെമ്മീൻ കൃഷി) യൂണിറ്റ് കോസ്റ്റ് 7.5 ലക്ഷം രൂപ
പിഎംഎംഎസ്‌വൈ മാർഗ്ഗരേഖ പ്രകാരം യൂണിറ്റുകൾ സ്ഥാപിച്ച് ബില്ലുകൾ സമർപ്പിക്കുന്ന പക്ഷം ഓരോ പദ്ധതിയുടെയും യൂണിറ്റ് കോസ്റ്റിന്റെ 60 % എന്ന നിരക്കിൽ സബ്‌സിഡി ലഭിക്കും. വിശദാംശങ്ങൾക്ക് :8129433458


0 Comments