ടിപ്പർ ലോറിയുടെ ബക്കറ്റ് തട്ടി കുതിരാൻ തുരങ്കത്തിൽ വീണ്ടും അപകടം


കുതിരാൻ. ടിപ്പർ ലോറിയുടെ ഉയർന്ന് നിന്ന ബക്കറ്റ് തട്ടി കുതിരാൻ രണ്ടാം തുരങ്കത്തിൽ അപകടം. ഇന്നലെ (0304) പുലർച്ചെ ഒന്നരയോടെ ആണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലാണ് അപകടം. ലോറിയുടെ ബക്കറ്റിൽ കുരുങ്ങി നിരവധി കേബിൾ സംവിധാനങ്ങൾ തകർന്നു. ലോറി െ്രെഡവർ പാലക്കാട് മഞ്ഞപ്ര പുതുക്കോട് സ്വദേശി അസീസിന് എതിരെ പീച്ചി പോലീസ് കേസെടുത്തു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് കമ്പനി അധികൃതർ കണക്കാക്കിയിട്ടുള്ളത്.  തുരങ്കത്തിന് നടുവിലെ ട്രാക്കിലൂടെയായിരുന്നു ലോറി പോയിരുന്നത്. ഇതിനാൽ ലൈറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല. നിർമ്മാണ കമ്പനിയായ കെ.എം.സിക്കു വേണ്ടി ഓടുന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞ ജനുവരി 21ന് ഒന്നാം തുരങ്കത്തിൽ സമാനമായ അപടകം സംഭവിച്ചിരുന്നു. അന്ന് അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ കരാറുകാരന് വേണ്ടി ഓടുന്ന മറ്റൊരു വാഹനമാണ് ഇത്തവണയും അപകടം ഉണ്ടാക്കിയിട്ടുള്ളത്. ഒന്നാം തുരങ്കത്തിലെ അപകടത്തിൽ 104 എൽഇഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും തകർന്നിരുന്നു. അവ ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല.



Post a Comment

0 Comments