ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ധന്വന്തരി ഹോമം നടത്തി


ചെമ്പൂത്ര. കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ധന്വന്തരി ഹോമം നടത്തി.  സർവ്വ രോഗനിവാരണത്തിന്  1008 നെല്ലിക്ക കൊണ്ട് മഹാവിഷ്ണുവിന്റെ അവതാരമായ ധന്വന്തരി മൂർത്തിയെ പ്രീതിപ്പെടുത്തുന്നതിനുള്ള ഹോമമാണ്  മഹാധന്വന്തരി ഹോമം എന്ന് മുഖ്യ കാർമ്മികനായിരുന്ന  ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ ഡോ.മുരളി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ഏപ്രിൽ 3 ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ  ഹോമ ചടങ്ങുകൾ ആരംഭിച്ചു. ഏപ്രിൽ 6 ബുധനാഴ്ചയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം.



Post a Comment

0 Comments