വന്യമൃഗശല്യം തടയാൻ എന്തുവിലകൊടുത്തും സർക്കാർ മുന്നോട്ട് വരണമെന്ന് പി.കെ ഡേവിസ് മാസ്റ്റർ

പട്ടിക്കാട്. മലയോര മേഖലകളിലെ വന്യമൃഗശല്യം തടയാൻ എന്തുവിലകൊടുത്തും  സർക്കാർ  മുന്നോട്ട് വരണമെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പീച്ചി വിലങ്ങന്നൂർ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലകളിൽ കർഷകർ രാപ്പകലില്ലാതെ അധ്വാനിച്ചുണ്ടാക്കിയ കാർഷികവിളകൾക്ക് എതിരെയുള്ള വന്യമൃഗങ്ങളഉടെ നിശിപ്പിച്ച് പോകുന്നത് തടയാൻ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സംഘടനകൾ നടത്തിയ സമര പരിപാടികളുടെ ഭാഗമായി മലയോര മേഖലകളിൽ ഉള്ളവർക്ക് പട്ടയം നൽകി സർക്കാർ മുന്നോട്ട് പോകുമ്പോൾ പ്രദേശത്തെ കർഷകരുടെ പ്രശ്‌നങ്ങളിൽ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും നഷ്ടപ്പെടുന്ന സ്വത്തുക്കൾക്കും ന്യായമായ നഷ്ടപരിഹാരം നൽകുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.ആർ വർഗീസ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, സെബി ജോസഫ്, വി.എസ് സുജിത്ത്, ജോസ് തെക്കേത്തല, എം ശിവശങ്കരൻ, സണ്ണി ചെന്നിക്കര, കെ.എം വാസുദേവൻ, ഇ.എം വർഗീസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments