ഔഷധസസ്യ കൃഷിയുടെ വിപണി മൂല്യം : കേരള വന ഗവേഷണ സ്ഥാപനത്തിൽ ശിൽപ്പശാല നടത്തി


പീച്ചി.
ഔഷധ സസ്യക്കൃഷി മേഖലയിലെ വിപണി സാധ്യതകളെ തിരിച്ചറിയാനും പരമാവധി പ്രയോജനപ്പെടുത്താനും കർഷകരെ അതിന് പ്രാപ്തരാക്കാനുമായി പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തി. ദേശീയ ഔഷധ സസ്യ ബോർഡ്, സംസ്ഥാന ഔഷധ സസ്യ ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. വീട്ടു വളപ്പിലെ ചെറിയ സ്ഥലത്തു നട്ട തുളസിയും കൂവളവും ആടലോടകവുമെല്ലാം പിന്നീട് കുടുംബത്തിനു വരുമാനമാർഗമായ അനുഭവങ്ങളുമായി ഔഷധ സസ്യ കർഷകർ ഒത്തു ചേർന്നു. പലരും രോഗങ്ങളെ പ്രതിരോധിക്കാനായി മാത്രം ഔഷധക്കൃഷി തുടങ്ങിയവരായിരുന്നു. ഔഷധ സസ്യങ്ങളുടെ വിപണി മൂല്യം തിരിച്ചറിഞ്ഞ് വലിയ തോതിൽ കൃഷി ആരംഭിച്ചവരും ശിൽപ്പശാലയിൽ പങ്കെടുത്തു. കേരള വനഗവേഷണ സ്ഥാപനത്തിലെ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു. ഔഷധസസ്യ ബോർഡ് സി ഇ ഒ ഡോ. ടി. കെ. ഹൃദ്വിക്ക്  ശിൽപ്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദേശീയ ഔഷധ സസ്യ ബോർഡ് റീജിയണൽ ഡയറക്ടർ ഡോ.കെ.സി ചാക്കോ, കേരള വന ഗവേഷണ സ്ഥാപനത്തിലെ സീനിയർ സയൻന്റിസ്റ്റ് ഡോ. എ.വി രഘു, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ. വി ഗോവിന്ദൻ, സംസ്ഥാന ഔഷധ സസ്യ ബോർഡിലെ ജൂനിയർ സയൻറിഫിക് ഓഫീസർ ഡോ. ഒ.എൽ പയസ് എന്നീ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.



Post a Comment

0 Comments