മലയോര കർഷകരെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വാഹന ജാഥ ആരംഭിച്ചു


പീച്ചി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മലയോര പ്രദേശത്തെ കർഷകരെയും കൃഷിയേയും സംരക്ഷിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട്  പീച്ചിയിൽ നിന്നും കർഷക കോൺഗ്രസിന്റെ വാഹന ജാഥ ആരംഭിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ്  ജോസ് വള്ളൂർ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും ജാഥാ ക്യാപ്റ്റനുമായ രവി പോലുവളപ്പിന് 
വിലങ്ങന്നൂർ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ വെച്ച് പതാക കൈമാറി കൊണ്ട്  ജാഥ ഉദ്ഘാടനം ചെയ്തു. കർഷകകോൺഗ്രസ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പീച്ചി മുതൽ അതിരപ്പിള്ളി വരെയാണ് പ്രതിക്ഷേധ വാഹന ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.  ഒല്ലൂർ ,പുതുക്കാട് നിയോജക മണ്ഡലങ്ങളിൽ കൂടി ജാഥ കടന്ന് പോവുകയും ചാലക്കുടി നിയോജക മണ്ഡലത്തിലെ അതിരപ്പിള്ളിയിൽ സമാപിക്കുകയും ചെയും. സമാപന സമ്മേളനം  സനീഷ് കുമാർ ജോസഫ് എംഎൽഎ  നിർവഹിക്കും. 

മുൻ  എംഎൽഎ ടി .വി ചന്ദ്രമോഹൻ മുഖ്യ പ്രഭാക്ഷണം നടത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.സി അഭിലാഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ലിലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മാരായ ബാബു തോമസ്, കെ.പി ചാക്കോച്ചൻ എന്നിവരും ഷിബു പോൾ, എം കെ ശിവരാമൻ, സിജി ചാക്കോ, റീന ജോൺ, പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുരിയൻ, സുശീല രാജൻ തുടങ്ങിയവരും സംസാരിച്ചു.

കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് മണ്ഡലം പ്രസിഡൻ്റ് സജി താന്നിക്കൽ, എസി മത്തായി, സി.കെ ഷൺമുഖൻ തുടങ്ങിയവർ ജാഥക്ക് നേതൃത്യം നൽകി.




Post a Comment

0 Comments