ജോയൽ ജോർജിനെ ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു


പീച്ചി. അണ്ടർ 19 ടെന്നീസ് ബോൾ ക്രിക്കറ്റ് കേരള താരം പീച്ചി സ്വദേശി ജോയൽ ജോർജിനെ ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ബീഹാറിൽ നടന്ന ദേശീയ സ്‌കൂൾ  ജൂനിയർ ആൺകുട്ടികളുടെ അണ്ടർ 19 'ടെന്നീസ് ബോൾ ക്രിക്കറ്റ്' ചാമ്പ്യൻഷിപ്പിൽ കേരള ടീമിനു വേണ്ടി ജോയൽ കളിച്ചിരുന്നു. പീച്ചി പള്ളിപ്പാടൻ ജോർജിന്റെയും ബീനയുടെയും മകനായ ജോയൽ വിലങ്ങന്നൂർ സെ.ആന്റൺ വിദ്യാപീഠം സിബിഎസ്ഇ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. യൂണിറ്റ് സെക്രട്ടറി രാഹുൽ അരമനയിൽ,  വൈസ് പ്രസിഡന്റ് അജയ് കുമാർ, യൂണിറ്റ് അംഗം അനിൽകുമാർ സോമൻ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments