പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗ കോളനികളിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ സന്ദർശനം നടത്തി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗ കോളനികളായ താമരവെള്ളച്ചാൽ, മണിയൻകിണർ, പൂവൻചിറ എന്നിവിടങ്ങളിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ സംഘം സന്ദർശിച്ചു. മണ്ണുത്തിയിൽ നടന്നുവരുന്ന വില്ലേജ് എക്‌സറ്റൻഷൻ ഓഫീസർമാരുടെ ഇൻസർവ്വീസ് പരിശീലനത്തിന്റെ ഭാഗമായാണ് പട്ടികവർഗ്ഗ സങ്കേത പഠനത്തിനായി 44 അംഗ വിഇഒ സംഘം കോളനികളിൽ എത്തിയത്. സന്ദർശനത്തിനു ശേഷം പഞ്ചായത്ത് ഹാളിൽ വെച്ച് പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ആമുഖ സംഭാഷണം നടത്തി.  വൈസ് പ്രസിഡണ്ട്  സാവിത്രി സദാനന്ദൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ പഞ്ചായത്ത് അസി. സെക്രട്ടറി വാസുദേവൻ, വിഇഒ ഷിന്റ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.  പോഗ്രാം കോഓർഡിനേറ്റർ റെനിൽ, ഫാക്കൽറ്റി ഷിൻജു എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments