ഷിന്റോ ചാക്കോയുടെ സംസ്‌കാരം ഇന്ന് വൈകീട്ട്


പീച്ചി. ബൈക്ക് അപകടത്തിൽ മരിച്ച ചെന്നായ്പ്പാറ തുണ്ടിയിൽ ചാക്കോ മകൻ ഷിന്റോ (24) യുടെ സംസ്‌കാരം ഇന്ന് (ഏപ്രിൽ 8 വെള്ളി) വൈകീട്ട് 5ന് വെള്ളക്കാരിത്തടം വിജയമാത ചർച്ച് സെമിത്തേരിയിൽ നടത്തും. വിവാഹിതനായ ഷിന്റോ കുടുംബമായി തോട്ടപ്പടിയിൽ ആയിരുന്നു താമസം. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്വകാര്യ ബാങ്കിൽ ഫീൽഡ് സ്റ്റാഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ചെന്നായ്പ്പാറയിലുള്ള മാതാപിതാക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. മുടിക്കോട് സെന്ററിൽ വെച്ച് ഇന്നലെ രാത്രി 12.50 ന് യു ടേണിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് പുറകിൽ ഷിന്റോ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചിട്ടുള്ളത്. ഗുരുതരമായി പരിക്കേറ്റ ഷിന്റോയെ തൃശൂർ ആത്രേയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ് ലിസി, ഭാര്യ: ഹിമ. സഹോദരൻ: സിജോ.



Post a Comment

0 Comments