ചെമ്പൂത്രയിൽ ബൈക്ക് കാനയിൽ വീണ് രണ്ടു യുവാക്കൾക്ക് പരിക്ക്


പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ബൈക്ക് കാനയിൽ വീണ് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. താളിക്കോട് ആഞ്ഞിലിത്തറ വീട്ടിൽ അമൽജിത്ത് (21), ചെമ്പൂത്ര ചെമ്പൈപുറത്ത് ഗോകുൽ(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരുക്ക് ഗുരുതരമല്ല. വൈകിട്ട് ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് തൃശൂർ പാതയിൽ നിന്നും  സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടയിൽ ആണ് അപകടം. മാസങ്ങളായി കാന നിർമ്മാണത്തിനായി പ്രദേശത്ത് പണികൾ ആരംഭിച്ചെങ്കിലും ഇതുവരെ നിർമ്മാണം പൂർത്തിയായിട്ടില്ല. സർവീസ് റോഡിന്റെ പണികളും ഈ ഭാഗത്ത് പൂർത്തിയാക്കാനുണ്ട്. ഇന്ന് രാവിലെ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് പോലീസുകാരൻ മരണപ്പെട്ടതും ഈ ഭാഗത്താണ്. 



Post a Comment

0 Comments