കണ്ണാറ. ആഗോളതലത്തിൽ ലയൺസ് ഇൻറർനാഷണൽ സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വീണ്ടശ്ശേരി ഇടയാലിൽ ശ്രേയ സോയിയെ സിപിഐഎം കണ്ണാറ ബ്രാഞ്ച് ആദരിച്ചു. പീച്ചി ലോക്കൽ സെക്രട്ടറി എം. ബാലകൃഷ്ണൻ ശ്രേയയ്ക്ക് ഉപഹാരം സമ്മാനിച്ചു. പാണഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. അനിത, വാർഡ് മെമ്പർ ബീന പൗലോസ്, സിപിഐഎം കണ്ണാറ ബ്രാഞ്ച് സെക്രട്ടറി മിഥുൻ മുരളി എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപകരായ വീണ്ടശ്ശേരി ഇടയായാലിൽ സോയി, റീജ ദമ്പതികളുടെ മകളാണ് ശ്രേയ. മണ്ണുത്തി ഡോൺ ബോസ്‌കോ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.

.jpeg)
0 Comments